ഷാര്‍ജയില്‍ മാസങ്ങളായി ശമ്പളമില്ലാതെ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍

മാസങ്ങളായി ശമ്പളമില്ലാതെ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍. ഷാര്‍ജയിലെ എം സൂണ്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ 200 ഇന്ത്യക്കാര്‍ അടക്കം അഞ്ഞൂറോളം തൊഴിലാളികളാണ് ദുരിത ജീവിതം നയിക്കുന്നത്.
ആഹാരം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ ദുരിതക്കയത്തിലാണ് മലയാളികള്‍ അടക്കമുള്ള ഈ തൊഴിലാളികള്‍. ഒരിക്കല്‍ വലിയ സ്വപ്‌നങ്ങളുമായി കടല്‍ കടന്നെത്തിയ ഇവര്‍ ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനടക്കം ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് കമ്പനി ഇവര്‍ക്ക് അവസാനമായി ശമ്പളം നല്‍കിയത്. സുഹൃത്തുക്കളും സമീപത്തെ കടക്കാരും നല്‍കുന്ന എന്തെങ്കിലും ഭക്ഷണം മാത്രമാണ് ഇന്ന് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
പണം അടയ്ക്കാത്തതു കാരണം ഇപ്പോള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലെ വൈദ്യുതിയും വെള്ളവും അടക്കം റദ്ദാക്കിയ അവസ്ഥയിലുമാണ്. അതിനാല്‍ തന്നെ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും വളരെയധികം ബുദ്ധിമുട്ടുകയാണ് തൊഴിലാളികള്‍.
ശമ്പളം നിഷേധിച്ചതിന് പുറമെ, ഇവരുടെ വിസ പുതുക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ അടക്കം തൊഴിലാളികള്‍ വന്‍ തുക പിഴ അടയ്‌ക്കേണ്ടതായി വരും. ജീവിതത്തിന്റെ നല്ലൊരു കാലം മരുഭൂമിയില്‍ കഷ്ടപ്പെട്ടത് വെറുതെയാകുമോ എന്ന ഭയത്തിനൊപ്പം മുന്നോട്ട് ഇനിയെന്തെന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഇവര്‍.
Story Highlights: sharjah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here