കാറില്‍ ചാണകം പൂശി; വാഹന റാലിയില്‍ ഒന്നാം സമ്മാനം നേടി യുവാവ്

ചൂട് കുറയ്ക്കുന്നതിനായി കാറില്‍ ചാണകം പൂശിയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടാകും. ഇപ്പോഴിതാ കാറില്‍ ചാണകം പൂശിയതിന് ഒരു യുവാവിന് സമ്മാനം ലഭിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

റായ്പൂരിലാണ് സംഭവം. കാറില്‍ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് രാജേഷ് എന്ന യുവാവിന് സമ്മാനം ലഭിച്ചത്. ഇരുപത്തിയൊന്ന് കിലോ ചാണകമാണ് വാഹനത്തില്‍ പൂശിയതെന്ന് യുവാവ് പറയുന്നു.

ഫെബ്രുവരി ആദ്യവാരത്തില്‍ സംഘടിപ്പിച്ച റാലിയുടെ ഭാഗമായാണ് യുവാവ് കാറില്‍ ചാണകം പൂശിയത്. മുപ്പത് കാറുകളാണ് റാലിയില്‍ പങ്കെടുത്തത്. മറ്റുള്ള കാറുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിനായാണ് കാറില്‍ ചാണകം പൂശിയതെന്ന് യുവാവ് പറയുന്നു.

ചാണകത്തിന്റെ പുനരുപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് രാജേഷ് കാറില്‍ ഒരുക്കിയത്. വ്യത്യസ്തമായ ആശയം അവതരിപ്പിച്ചതിനാണ് ഒന്നാം സമ്മാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാലിയില്‍ പങ്കെടുത്തവര്‍ നിരവധി ആശയങ്ങള്‍ കാറുകളില്‍ ഒരുക്കിയിരുന്നു. ചിലര്‍ സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സൗഹാര്‍ദം, മയക്കുമരുന്ന് വ്യാപനം അടക്കം നിരവധി വിഷയങ്ങള്‍ കാറുകളില്‍ അവതരിപ്പിച്ചു. കാറുകളുമായി റാലിയും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ കാറില്‍ യുവതി ചാണകം പൂശി വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു.

Story Highlights: car,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
20 പേർ മരിച്ചു
ഹെൽപ്‌ലൈൻ നമ്പറുകൾ - 9495099910, 7708331194
പാലക്കാട് എസ്പി ശിവവിക്രം - 9497996977
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More