Advertisement

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നിട്ട് നിൽക്കുന്ന ബിജെപി നേതാക്കൾ ഇവരൊക്കെ

February 11, 2020
3 minutes Read

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 53 സീറ്റുകളിൽ ആംആദ്മി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 17 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിലും മുന്നിലാണ്.

സ്ഥാനാർത്ഥിയുടെ പേര് – മണ്ഡലം

രേഖാ ഗുപ്ത- ഷാലിമാർ ബാഗ്
സുഭാഷ് സച്ച്‌ദേവ- മോതി നഗർ
തജിന്ദർ പാൽ സിംഗ്- ബഗ്ഗ
ആശിഷ് സൂദ്- ജനകപൂരി
പർദ്യും രാജ്പുത്- ദ്വാരക
മനീഷ് സിംഗ്- ഡൽഹി കാൺട്
സുരീന്ദർ പാൽ സിംഗ്- തിമർപൂർ
ഓം പ്രകാശ് ശർമ- വിശ്വാസ് നഗർ
ഡോ. അനിൽ ഗോയൽ – കൃഷ്ണ നഗർ
അജയ് മഹവർ- ഘോണ്ഡാ
ജഗ്ദീഷ് പ്രധാൻ- മുസ്തഫാബാദ്
മോഹൻ സിംഗ് ബിഷ്ട്- കരവൾ നഗർ
നീൽ ദമൻ ഖത്രി- നരേല
ആസാദ് സിംഗ്- മുണ്ഡ്കാ
വിജേന്ദർ കുമാർ- രോഹിണി
അജീത് സിംഗ് – നജാഫ്‌നഗർ
ബ്രഹ്മ് സിംഗ് – ഛത്തർപുർ

ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദർ ഗുപ്ത, തജീന്ദർ പാൽ സിംഗ്, കോൺഗ്രസിന്റെ ഹാറൂൺ യൂസഫ് എന്നവർ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന്റെ അൽക്കാ ലാമ്പ പിന്നിലാണ്.

കോൺഗ്രസ് ഒരിടത്ത് ലീഡ് ചെയ്യുമ്പോൾ ബിജെപി 17 ഇടത്ത് ലീഡ് ചെയ്യുകയാണ്. ബല്ലിമാരൻ മണ്ഡലത്തിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

Story Highlights- Delhi Election 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top