ഡൽഹി പരാജയം ; പി സി ചാക്കോ രാജിവച്ചു

ഡൽഹി കോൺഗ്രസിന്റെ ചുമതലയിൽ നിന്ന് എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്നാണ് രാജി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിസി ചാക്കോ രാജിക്കത്ത് കൈമാറി.
ഡൽഹിയിലെ ദയനീയ പരാജയത്തെ തുടർന്ന് പിസിസി അധ്യക്ഷ സ്ഥാനം സുഭാഷ് ചോപ്ര രാജിവെച്ചതിന് പിന്നാലെയാണ് ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോയും രാജി സമർപ്പിച്ചത്. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയതെന്ന് പിസി ചാക്കോ ട്വന്റിഫോറിനോട് പറഞ്ഞു. 2013 മുതൽ കോൺഗ്രസിന് ഡൽഹിയിൽ നഷ്ടപ്പെട്ട വോട്ടുകൾ ഇനി തിരികെ ലഭിക്കില്ലെന്നും പ്രതികരിച്ചു. ഭാവി രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമാക്കാൻ പിസി ചാക്കോ തയാറായില്ല.
Story highlight: PC Chacko, resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here