ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂഹാം ഷെയര്‍ പ്രൈമറി; സെനറ്റര്‍ ബേര്‍ണി സാന്റേഴ്‌സിന് മുന്‍തൂക്കം

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂഹാം ഷെയര്‍ പ്രൈമറിയില്‍ സെനറ്റര്‍ ബേര്‍ണി സാന്റേഴ്‌സിന് മുന്‍തൂക്കം. 94 ശതമാനം വാര്‍ഡുകളിലെ വോട്ട് എണ്ണിയപ്പോള്‍ 26 ശതമാനം പ്രതിനിധികളുടെ പിന്തുണയാണ് സാന്റേഴ്‌സ് ഉറപ്പിച്ചത്.

ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡന്‍ മുന്‍ മേയര്‍ പീറ്റ് ബട്ടിംഗിനാണ് രണ്ടാം സ്ഥാനം. 24.4 ശതമാനത്തിന്റെ പിന്തുണയാണ് പീറ്റ് ഉറപ്പിച്ചത്. 19.7 ശതമാനം വോട്ട് നേടിയ മിനിസോട്ട സെനറ്റര്‍ ആമി ക്ലോബുചാര്‍ ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം, റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിജയം ഉറപ്പിച്ചു. എന്നാല്‍ വോട്ട് ശതമാനത്തില്‍ ഇടിവുണ്ടായി. അയോവ കോക്കസില്‍ 97 ശതമാനം പ്രതിനിധികളുടെ പിന്തുണ ലഭിച്ച ട്രംപിന് പക്ഷേ ന്യൂഹാം ഷെയറില്‍ ലഭിച്ചത് 85 ശതമാനം മാത്രമാണ്. 2016 ലെ റിപ്പബ്ലിക്കന്‍ കോക്കസിലും ട്രംപിന് തന്നെയായിരുന്നു വിജയം. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റനായിരുന്നു ന്യൂഹാം ഷെയറില്‍ നേട്ടമുണ്ടാക്കിയത്.

 

Story Highlights- Newhamshire Primary, Democratic Party, Senator Bernie Sanders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top