Advertisement

വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം

February 12, 2020
Google News 1 minute Read

സംസ്ഥാനത്ത് വാഹനങ്ങളിൽ ജിപിഎസ് സംവിധാനം നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം.  ഇത് നടപ്പാക്കുന്നതിനായി  പല തവണ സമയം നീട്ടി നൽകിയതാണ്. അപകടങ്ങൾ തടയാൻ ഉടൻ നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും പാനിക് ബട്ടണും ഘടിപ്പിച്ചില്ലെന്ന കാരണത്താൽ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ ഹർജി പരിഗണിച്ച കോടതി നിയമം കർശനമായി നടപ്പാക്കാൻ ഉത്തരവിട്ടു. ജിപിഎസും പാനിക് ബട്ടണും നിർബന്ധമായും ഘടിപ്പിക്കണം. പല തവണ സമയം നീട്ടി നൽകി. അപകടങ്ങൾ തടയാൻ ഉടൻ നടപടി വേണമെന്നും കോടതി വ്യക്തമാക്കി.

മുൻപ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും പല തവണ സമയം നീട്ടി നൽകിയിരുന്നു. തുടർന്ന് ഈ വർഷം ജനുവരി ഒന്ന് മുതൽ നിയമം നിർബന്ധമാക്കി. സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഉപകരണങ്ങളുടെ തുക, ഗുണനിലവാരം എന്നിവ ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.

Story highlight: GPS, vehiclesH

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here