ആം ആദ്മി എംഎൽഎക്ക് നേരെ വെടിയുതിർത്തു; ഒരാൾ അറസ്റ്റിൽ

ഡൽഹിയിൽ ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് യാദവിനും സംഘത്തിനും നേരെയുണ്ടായ വെടിവയ്പിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർക്കെതിരെ കേസെടുത്തു.

Read Also: ഡൽഹിയിൽ ആം ആദ്മി എംഎൽഎക്ക് നേരെ വെടിയുതിർത്ത് അക്രമി; പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി 11 മണിയോടെ മെഹ്‌റോളി എംഎൽഎ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ് ഉണ്ടായത്. വെടിവയ്പിൽ ആം ആദ്മി പാർട്ടി പ്രവർത്തകനായ അശോക് മൻ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൊല്ലപ്പെട്ട അശോക് മനിനെ തന്നെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് ഡിസിപി ഇങ്കിത് പ്രതാപ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ്.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ക്ഷേത്ര ദർശനം നടത്തി മടങ്ങവെ കിഷൻഘട്ടിൽ വച്ചാണ് ആക്രമണം ഉണ്ടായത്. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെ അക്രമികൾ നാല് തവണ വെടിയുതിർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top