ഡൽഹിയിൽ ആം ആദ്മി എംഎൽഎക്ക് നേരെ വെടിയുതിർത്ത് അക്രമി; പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

ഡൽഹിയിൽ ആം ആദ്മി എംഎൽഎക്ക് നേരെ വധശ്രമം. മെഹ്‌റോളി എംഎൽഎ നരേഷ് യാദവ് സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് നരേഷ് യാദവ് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ വെടിവയ്പുണ്ടായത്. തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം ക്ഷേത്ര ദർശനം നടത്തി മടങ്ങവെ കിഷൻഘട്ടിൽ വച്ചായിരുന്നു ആക്രമണം.

സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും കൃത്യമായ അന്വേഷണം നടത്തിയാൽ പ്രതികളെ പൊലീസിന് പിടികൂടാൻ കഴിയുമെന്നും നരേഷ് യാദവ് പ്രതികരിച്ചിട്ടുണ്ട്. അക്രമി നാല് തവണ വെടിയുതിർത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മെഹ്‌റോളി മണ്ഡലത്തിൽ നിന്ന് 18,161 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കുസും ഖത്രിയെ നരേഷ് യാദവ് പരാജയപ്പെടുത്തിയത്.

 

gun shot against aap mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top