Advertisement

‘ഫെബ്രുവരി 14 പ്രണയ ദിനമല്ല, പുൽവാമ രക്തസാക്ഷി ദിനം’; പൊതു സ്ഥലങ്ങളിൽ കാണുന്ന പ്രണയ ജോഡികളെ വളയും; ബജ്‌റംഗ് ദൾ

February 13, 2020
Google News 1 minute Read

വാലന്റയിൻസ് ദിനത്തിൽ മാളിലും പൊതുസ്ഥലങ്ങളിലും കാണുന്ന പ്രണയ ജോഡികളെ വളയുമെന്ന് വിഎച്ച്പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ബജ്‌റംഗ് ദൾ. ഈ വിഷമയമായ സംസ്‌കാരത്തിനെതിരെ പ്രണയജോഡികൾക്ക് മുന്നറിയിപ്പുമായാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരി 14 പുൽവാമ രക്തസാക്ഷി ദിനമായി ആചരിക്കണമെന്നും ബജ്‌റംഗ് ദൾ വ്യക്തമാക്കി. ജമ്മു കശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ വർഷം ഇതേ ദിവസം നടന്ന ഭീകരാക്രമണത്തിൽ നിരവധി പട്ടാളക്കാരാണ് മരിച്ചത്.

Read Also: ‘ഫെബ്രുവരി 14 പുൽവാമ ദിനം; കമിതാക്കളുടെ തോന്ന്യാസങ്ങൾ അനുവദിക്കില്ല’: ബജ്റംഗ്ദൾ

ഹൈദരാബാദിലെ എൽബി നഗർ, സെക്കന്തരാബാദ്, ഇന്ദ്രാ നഗർ, മൂസാപേട്ട് തുടങ്ങിയ സ്ഥലങ്ങളിൽ സംഘടനാ പ്രവർത്തകർ പട്ടാളക്കാർക്ക് ആദരമർപ്പിക്കും. തെലങ്കാനയുടെ 150ഓളം ഭാഗങ്ങളിലും പുൽവാമ ദിനമാചരിക്കും. ആദരമർപ്പിക്കുന്ന ഇടങ്ങളിൽ പ്രണയിതാക്കളെ നിരീക്ഷിക്കുകയും വളഞ്ഞുവയ്ക്കുകയും ചെയ്യും. അവരോട് ജവാന്മാർക്ക് ആദരമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും സംഘടന നേതാക്കൾ പറഞ്ഞു.

‘പ്രണയ ദിനം വിഷമയമായ പാശ്ചാത്യ സംസ്‌കാരമാണ്. അത് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ മൂല്യങ്ങളില്ലാതാക്കുന്നു. നിരവധി പേരുടെ ജീവിതം ഇത് കാരണം നഷ്ടപ്പെടുന്നു. ഈ സംസ്‌കാരം യുവാക്കളെ വഴി തെറ്റിക്കുകയാണ്.’ സംസ്ഥാന കൺവീനർ സുഭാഷ് ചന്ദർ പറയുന്നു.

കറങ്ങി നടക്കുന്ന കാമുകീ- കാമുകന്മാരെ കണ്ടാൽ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ചോദിക്കുമെന്നും മാതാപിതാക്കളെ വിളിക്കുമെന്നുമാണ് ഇവരുടെ ഭീഷണി. ഉപദേശം നൽകിയതിന് ശേഷമായിരിക്കും പ്രണയിതാക്കളോട് പട്ടാളക്കാർക്ക് ആദരമർപ്പിക്കാൻ ആവശ്യപ്പെടുക. കഴിഞ്ഞ ബുധനാഴ്ച സംഘടനാ പ്രവർത്തകർ ഹൈദരാബാദിൽ പ്രണയ ദിന ഗ്രീറ്റിംഗ് കാർഡുകൾ കത്തിച്ചും പ്രതിഷേധിച്ചിരുന്നു.

 

bajrag dal, valantines day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here