യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയാല്‍ കടുത്ത ശിക്ഷ ലഭിക്കും

യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍ കടുത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  ചുരുങ്ങിയത് ആറ് മാസം തടവോ 1.5 ലക്ഷം ദിര്‍ഹം പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചും ശിക്ഷ ലാഭിക്കും. പിഴ അഞ്ച് ലക്ഷം ദിര്‍ഹം വരെയും ആകാം. യുഎസിലെ സെന്റേഴ്‌സ് ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം സൈബര്‍ ബുള്ളിയിംഗ് മൂലം പ്രതിവര്‍ഷം 4,400 യുവജനങ്ങള്‍ ജീവനൊടുക്കുന്നതായി യുഎഇ ഹയര്‍ ഇന്നവേഷന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഡോ. അന്‍വര്‍ ഹമീം ബിന്‍ സലീം പറഞ്ഞു.

മൊബൈല്‍ ഫോണ്‍, ടാബുകള്‍, ഇതര ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതിന് പുറമേ, അധിക്ഷേപിക്കല്‍, കുറ്റപ്പെടുത്തല്‍, പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന പ്രതികരണങ്ങള്‍ തുടങ്ങിയവ സൈബര്‍ ബുള്ളിയിംഗില്‍ ഉള്‍പ്പെടുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കുള്ള മോശം പ്രതികരണങ്ങളും ഈ ഗണത്തില്‍ ഉള്‍പ്പെടും.

യുഎഇയില്‍ ടെലിഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2.36 കോടിയായി വര്‍ധിച്ചതായി ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്കില്‍ പറയുന്നു. ഇതില്‍ 1.82 കോടിയും മൊബൈല്‍ ഉപഭോക്തോക്കളാണ്. ഏതുതരത്തിലുള്ള സൈബര്‍ കുറ്റകൃത്യമായാലും പൊലീസില്‍ പരാതിപ്പെടാം എന്ന് അധികൃതര്‍ അറിയിച്ചു. 999, 80012, 116111 എന്ന നമ്പറുകളിലേക്കോ www.ecrime.ae എന്ന വെബ്‌സൈറ്റിലോ പരാതി നല്‍കാം.
കുട്ടികള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ ഷാര്‍ജ സാമൂഹിക സേവന വിഭാഗം ഹെല്‍പ് ലൈന്‍ നമ്പര്‍ ആയ 800700 എന്ന നമ്പറിലോ അറിയിക്കാം.

 

Story Highlights- UAE, imposed,defamed , social mediaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More