മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപണം; അടിവസ്ത്രം അഴിപ്പിച്ച് വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റലിൽ ആർത്തവ പരിശോധന

വനിതാ കോളജ് ഹോസ്റ്റലിലെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥിനികൾക്ക് ആർത്തവ പരിശോധന. അടിവസ്ത്രം അഴിപ്പിച്ചാണ് പരിശോധന നടത്തിയത്.

ഗുജറാത്തിലെ ബുജ് ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. 68 വിദ്യാർത്ഥിനികളെയാണ് അധികൃതർ ഇത്തരത്തിലുള്ള പരിശോധനയ്ക്ക് വിധേയരാക്കിയത്.

Read Also: നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണം പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

ഹോസ്റ്റൽ വാർഡന്റെ പരാതിയിന്മേൽ പ്രിൻസിപ്പലായ റിതാ റാണിൻഗയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.  ആർത്തവ സമയത്ത് അടുക്കളയിലോ ക്ഷേത്രത്തിലോ കയറാൻ പാടില്ലെന്നും മറ്റ് കുട്ടികളെ സ്പർശിക്കാൻ പാടില്ലെന്നുമാണ് കോളജിലെ നിർദേശം. ഈ നിയമം ചിലർ ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു ശുചി മുറിയിലേക്ക് വിളിച്ച് വരുത്തിയുള്ള പരിശോധന നടന്നത്.

1500ഓളം കുട്ടികൾ പഠിക്കുന്ന കോളജിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ കോളജിൽ നടന്നിരുന്നതായും വിവരമുണ്ട്. കോളജ് ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ കീഴിലാണ്. വാർത്ത പുറത്ത് വന്നതോടെ വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടു.

 

menstruation, gujrat

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top