സിഎജി റിപ്പോർട്ട്: വിശദീകരണവുമായി റവന്യൂ മന്ത്രിയുടെ ഓഫിസ്

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് റവന്യൂ മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത്. സിഎജി റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പിനു വിമര്‍ശനമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് റവന്യൂമന്ത്രിയുടെ ഓഫിസ് പറഞ്ഞു. മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തെ റിപ്പോര്‍ട്ടില്‍ പ്രശംസിക്കുകയാണ്. പരിശോധന നടത്തിയ ജില്ലകളില്‍ 93 ശതമാനം മിച്ചഭൂമിയും ഏറ്റെടുത്തുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളതെന്നും റവന്യൂ മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കാണ് വിശദീകരണവുമായി റവന്യൂമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മിച്ചഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സിഎജി റിപ്പോര്‍ട്ടില്‍ പ്രശംസിച്ചിരിക്കുകയാണെന്ന് മന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.
തെരഞ്ഞെടുത്ത അഞ്ച് ജില്ലകളില്‍ നടത്തിയ സിഎജി പരിശോധനയില്‍ ആകെയുള്ള 23,151 ഹെക്ടര്‍ മിച്ചഭൂമിയില്‍ 21,563 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. അതായത് 93 ശതമാനം മിച്ചഭൂമിയും ഏറ്റെടുത്തു. 24,967 കേസുകളില്‍ 169 കേസുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വനംവകുപ്പ് നിക്ഷിപ്ത വനമായി പ്രഖ്യാപിച്ചതും കോടതി സ്‌റ്റേ നിലനില്‍ക്കുന്നതും അന്യകൈവശത്തിലുള്ളതുമായ കേസുകളിലെ ഭൂമിയാണിത്. വസ്തുത ഇതായിരിക്കെ റവന്യൂവകുപ്പിനു സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും മന്ത്രിയുടെ ഓഫിസ് പറഞ്ഞു. എന്നാല്‍ ക്രമവിരുദ്ധമായി ഭൂമി പതിച്ചു നല്‍കിയതിനെക്കുറിച്ചോ സിഎജി റിപ്പോര്‍ട്ടിലുള്ള മറ്റു പരാമര്‍ശങ്ങളെക്കുറിച്ചോ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.
Story Highlights: CAG Report, Revenue Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here