പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്: സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് തോമസ് ഐസക്; കൊവിഡ് കാലത്തെ തീവെട്ടിക്കൊള്ളയെന്ന് ചെന്നിത്തല

പിപിഇ കിറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ ധനമന്ത്രി ഡോക്ടര്‍ ടി എം തോമസ് ഐസക്. സി.എ.ജി രാഷ്ട്രീയം കളിക്കുകയാണെന്നും റിപ്പോര്‍ട്ട് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്നും തോമസ് ഐസക് ചോദിച്ചു.കൊവിഡ് കാലത്ത് നടന്ന തീവെട്ടി കൊള്ളയാണ് അതേസമയം പിപിഇ കിറ്റ് പര്‍ച്ചേസെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി ലഭിച്ചു. (congress and cpim leaders on CAG report PPE kit)
പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തള്ളുന്നു മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സിഎജി രാഷ്ട്രീയം കളിക്കുകയാണെന്നുും കേരളത്തിനെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നും ടി എം തോമസ് ഐസക്ക് വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ ഉന്നയിച്ച ആരോപണമാണിതെന്നും കൊവിഡ് കാലത്ത് നടന്ന തീവെട്ടി കൊള്ളയാണ് പിപിഇ കിറ്റ് പര്‍ച്ചേസെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസ്‌വിജിലന്‍സിന് പരാതി നല്‍കി.10.23 കോടി രൂപയുടെ അധിക ബാധ്യത പൊതുഖജനാവിന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്കാണ് പരാതി നല്‍കിയത്.
Story Highlights : congress and cpim leaders on CAG report PPE kit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here