വസന്ത്കുമാറിന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് ഒരു വയസ് ; ഇപ്പോഴും വസന്ത്കുമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഭാര്യ ഷീന

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത്കുമാറിന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് ഒരു വയസ്. തൃക്കൈപ്പറ്റയിലെ വസന്ത്കുമാറിന്റെ തറവാട്ടുവീട്ടില്‍ കുടുംബവും നാട്ടുകാരും ഒത്തുചേര്‍ന്ന് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.സേനാ പ്രതിനിധിയും അനുസ്മരണത്തില്‍ പങ്കെടുത്തിരുന്നു. മരിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും വസന്ത്കുമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഭാര്യ ഷീന പറഞ്ഞു.

10 ദിവസത്തെ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച വസന്ത്കുമാര്‍, സ്ഥാനക്കയറ്റം ലഭിച്ചതനുസരിച്ച് ശ്രീനഗറിലേക്കുളള യാത്രമാധ്യേയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഒരുവര്‍ഷം കഴിഞ്ഞിട്ടും ഭാര്യ ഷീനക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും വസന്ത്കുമാറിന്റെ വേര്‍പ്പാട് ഉള്‍ക്കൊളളാനായിട്ടില്ല. വാഴക്കണ്ടിയില്‍ വസന്ത്കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ കുടുംബാംഗങ്ങളും ജനപ്രതിനിധികളും എത്തി പുഷ്പാര്‍ച്ചനയര്‍പ്പിച്ചു. സിആര്‍പിഎഫ് ഹവില്‍ധാര്‍ മേജര്‍ വഞ്ചീവ് കുമാറും എന്‍സിസി കേഡറ്റ്സും പുഷ്പാര്‍ച്ചന നടത്തി.

പുഷ്പാര്‍ച്ചനക്ക് ശേഷം വാഴക്കണ്ടിയിലെ തറവാട്ടുവീട്ടില്‍ അനുസ്മര സമ്മേളനവും നടന്നു. സ്വന്തം വീടായ ലക്കിടിക്ക് സമീപം ഗ്രാമപഞ്ചായത്തും അനുസ്മരണയോഗം സംഘടിപ്പിച്ചിരുന്നു

 

Story Highlights-  CRPF Jawan, VV Vasanthakumar, Death anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top