മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം കൈമാറാന്‍ ‘യോദ്ധാവ്’

മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന് രഹസ്യവിവരം കൈമാറുന്നതിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്. പൊതുജനങ്ങള്‍ക്ക് അതീവ രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനുള്ള യോദ്ധാവ് മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11.45 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഫോപാര്‍ക്ക് ടിസിഎസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.

മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടിയെ ഭയന്ന് പൊതുജനങ്ങള്‍ ഇത്തരം രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരാകുന്നില്ല. വിവരങ്ങള്‍ നല്‍കുന്നത് അപകടമാണെന്ന തരത്തില്‍ ആളുകള്‍ ഭയപ്പെടുന്നു. ഇതിനൊരു മാറ്റം കുറിക്കാനാണ് മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പൊലീസുമായി പങ്കിടുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.

യോദ്ധാവ് എന്ന വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉപയോക്താക്കള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. യോദ്ധാവ് നമ്പറിലേക്ക് സാധാരണ രീതിയില്‍ സന്ദേശം അയക്കുന്നതുപോലെ രഹസ്യവിവരങ്ങള്‍ അയക്കാവുന്നതാണ്.

Story Highlights: kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top