തൃശൂരിൽ 60 കിലോ കഞ്ചാവ് പിടികൂടി

തൃശൂരിൽ വൻ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവ് തൃശൂർ എക്‌സൈസ് ഇന്റലിജന്റ്‌സ് പിടികൂടി. ദേശീയപാതയിൽ വാണിയംപാറയ്ക്ക് സമീപം ചരക്ക് ലോറിയിൽ കടത്തിയിരുന്ന കഞ്ചാവാണ് പിടികൂടിയത്. തൃശൂർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൃശൂർ പുത്തൂർ സ്വദേശി സിദ്ധാർത്ഥൻ, അഞ്ചേരി സ്വദേശി സാബു എന്നിവരാണ് അറസ്റ്റിലായത്.

Read Also: കഞ്ചാവ് കടത്തൽ; മലപ്പുറത്ത് അഞ്ച് കിലോ കഞ്ചാവുമായി 71കാരി അടക്കം പിടിയിൽ

സ്പിരിറ്റ് കയറ്റിയ വാഹനം ചെക്ക് പോസ്റ്റ് മറികടന്ന് വരുന്നുണ്ടെന്ന വിവരം കിട്ടിയതിന് പിന്നാലെ നടത്തിയ പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് കടത്തിയ ലോറി പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കുന്നംകുളത്തെ സ്വകാര്യ പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് പേപ്പറുമായി എത്തിയ ചരക്ക് ലോറിയെ കൈ കാണിച്ചിട്ടും നിറുത്താതെ പോയതോടെ എക്‌സൈസ് സംഘം വാണിയംപാറയിൽ വച്ച് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ 29 ബാഗ് കഞ്ചാവ് കണ്ടെത്തി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കായി ട്രെയിൻ മാർഗവും ചെറുവാഹനങ്ങളിലുമായി കഞ്ചാവ് എത്തുന്നുണ്ട്. എന്നാൽ ചരക്ക് കയറ്റിയ വാഹനത്തിൽ ഇത്രയധികം കഞ്ചാവ് കടത്തുന്നത് ഇതാദ്യമാണെന്നും എക്‌സൈസ് സംഘം പറയുന്നു. യുവാക്കളായ ചരക്ക് ലോറി ഡ്രൈവർമാർ കഞ്ചാവ് കടത്ത് റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നതായി പ്രതികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടുപ്രതികളെ പറ്റി വിവരം ലഭിച്ചതായും എക്‌സൈസ് സംഘം അറിയിച്ചു.

 

ganja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top