സിംസ് പദ്ധതി : ഗാലക്‌സോൺ കമ്പനി ഡയറക്‌റ്റേഴ്‌സായ രണ്ട് പേർ അയോഗ്യർ; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാന പൊലീസ് വകുപ്പിന്റെ സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. കരാർ ഏറ്റെടുത്തിരിക്കുന്ന ഗാലക്‌സോൺ കമ്പനി ഡയറക്ടേഴ്‌സായ 3 പേരിൽ 2 പേരും അയോഗ്യരാണ്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അയോഗ്യരാക്കിയിരിക്കുന്നത്. കെൽട്രോൺ ടെൻഡർ രേഖകളിൽ പിഴവ് നടന്നതായും തെളിവുകളുണ്ട്. 24 എക്‌സ്‌ക്ലൂസിവ്.

സംസ്ഥാന പൊലീസ് വകുപ്പിന്റെ സിംസ് പദ്ധതിയുമായി ബന്ധപെട്ട് 2017 ജൂലൈ 10 നാണ് ഗാലക്‌സോൺ കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നത്. വെറും മൂന്നു വർഷം മാത്രം പ്രവൃത്തി പരിചയമാണ് കേരളത്തിൽ ഈ കമ്പനിക്കുള്ളത്. ബെർണാഡ് രാജ് കുരിശപ്പൻ ലോറൻസ്, അബ്ദുൽ മുഹമ്മദ് റഷീദ് പകീർ, ലിസ്യ നുൺസ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടേഴ്‌സ്. എന്നാൽ ഇവരിൽ രണ്ടു പേർ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അയോഗ്യരാക്കിയവരാണ്. അബ്ദുൽ മുഹമ്മദ് റഷീദ് പകീർ മുമ്പ് രണ്ട് കമ്പനികളിൽ ഡയറക്ടറായിരുന്നു. ഈ രണ്ട് കമ്പനികളുടെ യും ബാലൻസ് ഷീറ്റും അനുബന്ധ രേഖകളും കൃത്യമായി സമർപ്പിച്ചില്ല. ഗാലക്‌സോണിന്റെ മറ്റൊരു ഡയറക്ടറായ ബെർണാഡ് രാജ് കുരിശപ്പൻ ലോറൻസും മുൻപ് ഡയറക്ടറായിരുന്ന കമ്പനിയുടെ ബാലൻസ് ഷീറ്റ് കൃത്യമായി സമർപ്പിക്കാത്തതിനാലാണ് അയോഗ്യനായത്.

Read Also : നഷ്ടമായെന്ന് പറയുന്ന തോക്കുകൾ എസ്എപി ക്യാംപിൽ; സിഎജി റിപ്പോർട്ട് തള്ളി പൊലീസ്

ഇങ്ങനെ യോഗ്യരല്ലാത്ത ഡയറക്ടർമാറുള്ള കമ്പനിക്കാണ് സംസ്ഥാന പൊലീസ് വകുപ്പിന്റെ സിസിടിവി നിരീക്ഷണത്തിനുള്ള സിംസ് പദ്ധതിയുടെ നടത്തിപ്പിന് കരാർ നൽകിയത്. ടെൻഡർ ഡോക്യൂമെന്റിലും പിഴവ് സംഭവിച്ചിട്ടുണ്ട്. സിംസിന്റെ ടെൻഡർ സ്വീകരിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ നൽകിയത് 2019 ലാണ്. എന്നാൽ ടെൻഡർ സ്വീകരിക്കുന്നത്തിനുള്ള അവസാന തിയതി രേഖപെടുത്തിയിരിക്കുന്നത് 2018 ജൂലൈ 31നും. ഇത് അട്ടിമറി നടത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണോ അതോ സാങ്കേതിക പിഴവാണോ. ഒരു പക്ഷെ സാങ്കേതിക പിഴവാണെങ്കിൽ സംസ്ഥാന പോലിസ് വകുപ്പിന്റെ രഹസ്യ സ്വഭാവ മുള്ള ഒരു കരാറിൽ വീഴ്ച സംഭവിക്കുന്നത് ന്യായികരിക്കാൻ കഴിയാത്ത ഗുരുതര തെറ്റാണ്. ടെൻഡറുമായി ബന്ധപെട്ട് കൂടുതൽ പരിശോധിച്ചാൽ കൂടുതൽ ദുരൂഹതകൾ പുറത്ത് വരും.

Story Highlights- Cims, Loknath Behra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top