Advertisement

കേന്ദ്രമന്ത്രി പുഷ്പാര്‍ച്ചന നടത്തി; അശുദ്ധമായെന്നാരോപിച്ച് അംബേദ്കറുടെ പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകി

February 15, 2020
5 minutes Read

ബിഹാറില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പുഷ്പാര്‍ച്ചന നടത്തിയ ബിആര്‍ അംബേദ്കറുടെ പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകി. ആര്‍ജെഡി, സിപിഐ പ്രവര്‍ത്തകരാണ് ബിജെപി നേതാവ് പുഷ്പാര്‍ച്ചന നടത്തിയ അംബേദ്കറുടെ പ്രതിമ കഴുകിയത്.

ബിഹാര്‍ ബെഗുസാരായിലെ ബല്ലിയയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന പരിപാടിയില്‍ സംസാരിക്കാന്‍ പോകുന്നതിനിടെയാണ് അംബേദ്കറുടെ പ്രതിമയില്‍ ഗിരിരാജ് സിംഗ് പുഷ്പാര്‍ച്ചന നടത്തിയത്. നിരവധി ബിജെപി നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് ഗിരാജ് സിംഗ് അംബേദ്കറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയത്.

ഗിരിരാജ് സിംഗ് മടങ്ങിയ ശേഷമെത്തിയ ആര്‍ജെഡി, സിപിഐ പ്രവര്‍ത്തകര്‍ പ്രതിമയെ സിംഗ് അശുദ്ധമാക്കിയെന്ന് ആരോപിച്ചാണ് ഗംഗാ ജലം ഉപയോഗിച്ച് അംബേദ്കറുടെ പ്രതിമ കഴുകിയത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ ബിജെപി പ്രതികരണവുമായി രംഗത്തുവന്നു. അംബേദ്കര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിക്കില്ലെന്നും ബിജെപി വ്യക്തമാക്കി. അംബേദ്ക്കര്‍ എന്ത് കാര്യങ്ങള്‍ക്ക് വേണ്ടിയാണോ നിലകൊണ്ടത് അതേ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ആര്‍ജെഡി സിപിഐ നേതാക്കള്‍ പറഞ്ഞു.

Story Highlights- Ambedkar’s statue, washed, Ganga water, Union Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top