Advertisement

പാറമടക്കെതിരെ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേരെ പൊലീസ് മര്‍ദനമെന്ന് പരാതി

February 15, 2020
1 minute Read

നെടുങ്കണ്ടം കുട്ടാര്‍ അല്ലിയാറില്‍പാറമടക്കെതിരെ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേരെ പൊലീസ് മര്‍ദനമെന്ന് പരാതി. കമ്പംമെട്ട് സിഐ സുനില്‍ കുമാറാണ് നാട്ടുകാരെ മര്‍ദിച്ചത്. വൃദ്ധരായ സ്ത്രീകളെ അടക്കം മര്‍ദിച്ചതായാണ് പരാതി. മര്‍ദനമേറ്റവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

നെടുങ്കണ്ടം കൂട്ടാര്‍ അല്ലിയാറില്‍ പ്രവര്‍ത്തിക്കുന്ന പാറമടയ്‌ക്കെതിരെ നാട്ടുകാര്‍ നാളുകളായി സമരത്തിലാണ്. പ്രദേശത്ത് പൊടി ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ സംഘടിച്ച് പാറമടയില്‍ നിന്ന് ലോഡുമായി പോകുന്ന വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് എത്തി ബലം പ്രയോഗിച്ച് വാഹനങ്ങള്‍ വിട്ടയക്കാന്‍ നോക്കിയതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. കമ്പം മേട്ട് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ കുമാര്‍ വൃദ്ധരടക്കമുള്ള ആളുകളെ മര്‍ദിച്ചതായാണ് പരാതി.

പരാതി അടിസ്ഥാന രഹിതമാണെന്നാണ് പൊലീസിന്റെ വിശദീകരണം സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തവണ പാറമടക്കെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

Story Highlights: kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top