Advertisement

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും; രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയ്ക്ക്

February 15, 2020
1 minute Read

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഐഎമ്മിന്റെ സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മുതൽ തിരുവനന്തപുരം എകെജി സെന്ററിൽ ആണ് യോഗം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിശദമായി ചർച്ച ചെയ്യും.

Read Also: സിഎജി റിപ്പോർട്ട്: വിശദീകരണവുമായി റവന്യൂ മന്ത്രിയുടെ ഓഫിസ്

സെക്രട്ടേറിയറ്റ് പരിഗണിച്ചെങ്കിലും സിഎജി വിവാദം സംസ്ഥാന സമിതിയിൽ ഉന്നയിക്കപ്പെടും എന്നാണ് സൂചന. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയ സംഭവമൊഴിച്ചാൽ റിപ്പോർട്ടിൽ ആരോപിക്കുന്ന ഭൂരിഭാഗം ക്രമക്കേടുകളും നടന്നിട്ടുള്ളത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. അതുകൊണ്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ ഇപ്പോൾ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് പാർട്ടി തീരുമാനം.

ലോക്‌നാഥ് ബെഹ്‌റക്കെതിരെ യോഗത്തിൽ വിമർശനം ഉയരാൻ സാധ്യത കുറവാണ്. വിളപ്പിൽശാലയിൽ വച്ച് നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിന്റെ റിപ്പോർട്ടിംഗാണ് യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള കൂടുതൽ സമരപരിപാടികൾ സംസ്ഥാന സമിതി തീരുമാനിച്ചേക്കും. സർക്കാരിനെതിരെ പരസ്യവിമർശനം ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേയും വിമർശം ഉയരാൻ സാധ്യതയുണ്ട്. പന്തീരാങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി നിലപാട് മാറ്റിയ ശേഷമുള്ള ആദ്യ യോഗമായത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിലരെങ്കിലും ഉന്നയിച്ചേക്കാം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

 

cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top