Advertisement

ഹം ദേഖേങ്കേ…; പൗരത്വഭേദഗതിക്കെതിരേ മുംബൈയിൽ വൻ പ്രതിഷേധം

February 15, 2020
2 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സ്ത്രീകൾ അടക്കമുള്ള ആയിരങ്ങളുടെ പ്രതിഷേധം മുംബൈയിൽ. മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ മോദിക്കും അമിത് ഷായ്ക്കും ഉള്ള മുന്നറിയിപ്പെന്നോണം പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസ് രചിച്ച ‘ഹം ദേഖേങ്കേ'(ഞങ്ങൾ കാണും) എന്ന കവിതയിലെ വരികളായിരുന്നു പ്രതിഷേധക്കാർ മുദ്രാവാക്യമായി ഉയർത്തിയത്. നവി മുംബൈ, താനെ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരാണ് ആസാദ് മൈതാനിയിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധമുയർത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരെയായിരുന്നു പ്രതിഷേധക്കാരുടെ രോഷം. മോദിയിൽ നിന്നും അമിത് ഷായിൽ നിന്നും സ്വാതന്ത്ര്യം, സിഎഎയിൽ നിന്നും എൻആർസിയിൽ നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളായിരുന്നു ആസാദ് മൈതാനിയിൽ ഉയർന്നത്. ദേശീയ പതാകയ്ക്കൊപ്പം പൗരത്വ നിയമഭേദഗതി, എൻആർസി, എൻപി ആർ എന്നിവയ്ക്കെതിരേയുള്ള ബാനറുകളും ആസാദ് മൈതാനിയിൽ ഒത്തുകൂടിയ പ്രതിഷേധക്കാരുടെ കൈകളിൽ ഉണ്ടായിരുന്നു.

റിട്ട. ജസ്റ്റീസ് കൊൽസി പട്ടീൽ, സാമൂഹിക പ്രവർത്തക തീസ്ത സെത്വാദ്, സിനിമാതാരം സുശാന്ത് സിംഗ്, സമാജ്വാദ് പാർട്ടി നേതാവ് അബു അസിം അസ്മി തുടങ്ങിയ പ്രമുഖരും മുംബൈ ആസാദ് മൈതാനിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Story highlight: Hum Dekhenge, Mass protests, in Mumbai, citizenship amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top