ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തു

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവുമായ ഷാ ഫൈസലിനെ പൊതുസുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്തു.

Read Also: ഹിസ്ബുൾ തീവ്രവാദിയോടൊപ്പം ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കഴിഞ്ഞ ആഗസ്റ്റ് പതിനാല് മുതൽ ഷാ ഫൈസൽ കരുതൽ തടങ്കലിലായിരുന്നു. നിലവിൽ ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിലാണ് ഷാ ഫൈസലിനെ പാർപ്പിച്ചിരിക്കുന്നത്.

പൊതുസുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്താൽ രണ്ട് വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിലാക്കാം. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ നേരത്തെ തന്നെ പിഎസ്എ ചുമത്തിയിരുന്നു.

 

shah feasal arrested on psa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top