കൊച്ചി മെട്രോ; തൈക്കുടം – പേട്ട പാതയില്‍ പരീക്ഷണ ഓട്ടം വിജയം

കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള ഒന്നര കിലോമീറ്റര്‍ പാതയില്‍ പരീക്ഷണ ഓട്ടം നടത്തി. മെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന ഭാഗം കമ്മീഷന്‍ ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു പരീക്ഷണ ഓട്ടം. മാര്‍ച്ച് 31 നു മുന്‍പായി ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള ഭാഗത്ത് സര്‍വീസ് തുടങ്ങിയത്. പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരയെുള്ള ഭാഗത്തെ പണികളും പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായാല്‍ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്തെ പണികള്‍ ആരംഭിക്കും.

Story Highlights: kochi metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top