ജാമിഅ മില്ലിയയിലെ ആക്രമണ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി പൊലീസ്

ജാമിഅ മിലിയ സർവകലാശാല ലൈബ്രറിയിൽ നടന്ന പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി പൊലീസ്. ദൃശ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിനു കൈമാറുമെന്നും വിഷയത്തിൽ അന്വേഷണം ശക്തമാക്കുമെന്നും ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ കമ്മീഷണർ പ്രവീർ രഞ്ജൻ പ്രതികരിച്ചു.
സർവകലാശാലയിലെ പഴയ റീഡിംഗ് ഹാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ
കോ ഓർഡിനേഷൻ കമ്മിറ്റിയെന്ന ട്വിറ്റർ ഹാൻഡിൽ വഴി പുറത്തുവന്നത്. ലാത്തിയുമായി സർവകലാശാല ലൈബ്രറിക്ക് ഉള്ളിലേക്ക് ഓടിക്കയറിയ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ വായിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ തല്ലുകയും പുസ്തകങ്ങളും മറ്റും വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
Story highlight: Jamia Millia, Police respond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here