പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി

സംസ്ഥാന പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്താക്കി ഉത്തരവ്. പുതിയ ട്രെയിനിംഗ് ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ബീഫ് കഴിക്കാമെന്നാണ് പൊലീസ് വിശദീകരണം. മെനുവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ഒരിടവേളക്ക് ശേഷം കേരള പൊലീസില്‍ വീണ്ടും ബീഫ് വിവാദമാവുകയാണ്. പൊലീസ് അക്കാദമിയില്‍ പുതിയതായി പുറത്തിറക്കിയ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളില്‍ പരിശീലനത്തിനായി 2700 പേര്‍ എത്തിയതിന് പിന്നാലെയാണ് ഭക്ഷണ മെനുവടങ്ങിയ ഉത്തരവിറക്കിയത്.

മെനുവില്‍ മുട്ട, മീന്‍, ചിക്കന്‍ എന്നിവ പറഞ്ഞിട്ടുണ്ടെങ്കിലും ബീഫ് ഉള്‍പ്പെടുത്തിയിട്ടില്ല. വില കൂടുതലായതിനാല്‍ മട്ടന്‍ മെനുവില്‍ ഉള്‍പ്പെടുത്താറില്ലായിരുന്നു. മുന്‍പ് പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനും അടുത്തിടെ വരെ ക്യാമ്പുകളില്‍ ബീഫ് വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നു. പൊലീസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യയാണ് വിവാദ മെനു സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. കെഎപി ഒന്നു മുതല്‍ അഞ്ചു വരെ ബറ്റാലിയനുകള്‍ക്കും, ആര്‍ആര്‍ആര്‍എഫ്, ഐആര്‍ ബറ്റാലിയന്‍ മേലധികാരികള്‍ക്കടക്കം ഭക്ഷണ മെനു ലഭിച്ചു.

നിരോധിച്ചിട്ടില്ലെന്നും മെനുവില്‍ ഉള്‍പ്പെടുത്താതെ ബീഫ് വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. സര്‍ക്കാര്‍ ആശുപത്രിയിലെ പോഷകാഹാര വിദഗ്ധനാണ് മെനു തയാറാക്കിയതെന്നും പൊലീസിന് ഇതില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ ഭക്ഷണ മെനുവില്‍ ബീഫ് പരസ്യപ്പെടുത്താത്തതിന് കൃത്യമായ മറുപടി പൊലീസ് പറയുന്നില്ല.

Story Highlights: kerala police, beefനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More