തൃശൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനപാലകര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൃശൂര്‍ ദേശമംഗലത്തിനടുത്ത് കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശങ്കരന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ ഉള്‍വനത്തിലേക്ക് പടര്‍ന്ന് പിടിക്കുന്നതിനു മുന്‍പ് അണയ്ക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വനപാലകര്‍ അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് കാട്ടുതീ പടരുകയാണ്. അതേസമയം ഫയര്‍ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താനായിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്.\

Story Highlights: Fire Accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top