Advertisement

നിയമ ലംഘനത്തിന്റെ ഫോട്ടോ അയച്ച് ഖജനാവിലെത്തിച്ചത് 12 ലക്ഷം രൂപ

February 16, 2020
Google News 1 minute Read

12 മാസം കൊണ്ട് 12 ലക്ഷം രൂപ പൊതു ഖജനാവിലെത്തിച്ച് ‘കാലിക്കറ്റ് സിറ്റിസണ്‍ വിജില്‍’ പദ്ധതി. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ്ആപ്പ് വഴി പൊലീസിനെ അറിയിക്കാനാവുന്ന പദ്ധതിയാണിത്. നിരത്തുകളില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥലവും സമയവും രേഖപ്പെടുത്തി മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ ഫോണ്‍ നമ്പരിലോട്ട് മെസേജ് ചെയ്യാം.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, അമിത വേഗത, നോ പാര്‍ക്കിംഗ് ഏരിയ അങ്ങനെ എല്ലാവിധ നിയമ ലംഘനങ്ങളും അയച്ചുനല്‍കാം. 17706 സംഭവങ്ങളിലായി 12 ലക്ഷത്തോളം രൂപയാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിഴയടച്ചത് വഴിയായി ഖജനാവിലേക്ക് എത്തിയത്. അന്വേഷണത്തിനു ശേഷം കൈക്കൊണ്ട നടപടിയെ കുറിച്ചുള്ള വിവരം സന്ദേശം അയച്ചവര്‍ക്കും ലഭിക്കും.

അതേസമയം, ഇത് സ്വകാര്യതക്ക് മേലുള്ള കടന്നു കയറ്റമായി കാണുന്നവരും ഏറെയാണ്. ഏത് സാഹചര്യത്തിലും ക്യാമറാ കണ്ണുങ്ങള്‍ തങ്ങളുടെ മേല്‍ തിരിയാനുള്ള ഉപാധിയായി ഇത് മാറുമെന്ന് അവര്‍ പറയുന്നു.

Story Highlights: Motor vehicle department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here