Advertisement

സമഗ്രമായ സാഹസിക ടൂറിസം റഗുലേഷന്‍സ് രൂപീകരിച്ച ആദ്യ സംസ്ഥാനമായി കേരളം

February 17, 2020
Google News 1 minute Read

കേരള ടൂറിസം വീണ്ടും രാജ്യത്തിന് മാതൃകയാകുന്നു. സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം. കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം ആക്റ്റിവിറ്റികളെ ഉള്‍പ്പെടുത്തിയാണ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് തയാറാക്കിയത്.

ഇതിനു പുറമേ റെഗുലേഷന്‍സിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ സമ്പ്രദായവും ടൂറിസം വകുപ്പ് നടപ്പിലാക്കുകയാണ്. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഈ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാഹസിക ടൂറിസത്തിന്റെ സുഗമമായ നടത്തിപ്പിന് ഏറ്റവും അത്യാവശ്യ ഘടകമാണ് ഗുണമേന്മയും, സുരക്ഷിതത്വവും. എന്നാല്‍ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ സമ്പ്രദായം അടക്കം നിയന്ത്രണങ്ങള്‍ കാര്യമായി നിലവില്‍ ഉണ്ടായിരുന്നില്ല. സുരക്ഷ ഉറപ്പ് വരുത്താന്‍ പര്യാപ്തമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണ് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ട് കെഎടിപിഎസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇന്ന് കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം ആക്റ്റിവിറ്റികളെ ഉള്‍പ്പെടുത്തി സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് തയാറാക്കിയത്.

കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള വിഷയമാണ്. കേരളത്തിലെ പ്രധാനപ്പെട്ട 50 സാഹസിക ടൂറിസം കേന്ദ്രങ്ങളെ തിരിച്ചറിഞ്ഞ് അവയെ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക എന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

Story Highlights: kerala tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here