Advertisement

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം; സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

June 11, 2025
Google News 3 minutes Read
riyas

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം. ആഗോള റാങ്കിങ്ങില്‍ രണ്ടാമതാണ് വെബ്‌സൈറ്റിന്റെ സ്ഥാനം. 60 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വെബ്‌സൈറ്റിന് ഒന്നരക്കോടിയിലധികം പേജ് വ്യൂസും ഉണ്ട്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു സന്തോഷവാര്‍ത്ത പങ്കുവെക്കട്ടെയെന്ന മുഖവുരയോട് കൂടിയാണ് കുറിപ്പ്.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു സന്തോഷവാര്‍ത്ത പങ്കുവെക്കട്ടേ..

ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന ട്രാവല്‍ വെബ്‌സൈറ്റുകളില്‍ ഒന്നായി കേരളാടൂറിസത്തിന്റെ വെബ്‌സൈറ്റ് മാറിക്കൊണ്ടിരിക്കുകയാണ്.

ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിംഗില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് കേരളാടൂറിസം. നമ്മുടെ രാജ്യത്തെ ടൂറിസം വെബ്സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനവും കേരളാടൂറിസത്തിനാണ്.

കേരളാടൂറിസത്തിന്റെ പ്രചാരകരായി പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദി..

Story Highlights : Kerala Tourism becomes the most visited travel website in India: Muhammad Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here