കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: നാല് പേർ കൂടി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. കോഴിക്കോട് സ്വദേശികളായ നാല് പേരാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

കരിപ്പൂരിൽ ദക്ഷിണ കന്നഡ സ്വദേശി അബ്ദുൾ നാസർ ഷംസാദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് നാല് പേർ പിടിയിലായത്. കാരപ്പറമ്പ് സ്വദേശി ഹൈനേഷ്, അത്തോളി സ്വദേശി നിജിൽ രാജ്, വെസ്റ്റ്ഹിൽ സ്വദേശി സുദർശ്, ബേപ്പൂർ സ്വദേശി ഹരിശങ്കർ എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച ബൈക്ക് പൊലീസ് പിടിച്ചെടുത്തു.

കേസിൽ പരപ്പനങ്ങാടി സ്വദേശി റഷീദിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണം ഉണ്ടെന്ന് കരുതി തട്ടിക്കൊണ്ട് പോയ ദക്ഷിണ കന്നഡ സ്വദേശിയെ പിന്നീട് സ്വർണം ലഭിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന വിവരം ചോർത്തി കൊള്ളയടിക്കുന്നത് നിത്യ സംഭവമാണ്. സാധാരണ യാത്രക്കാരും സംഘത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാല് കേസുകളാണ് ഇത്തരത്തിൽ പൊലീസിന് മുന്നിലെത്തിയത്.

 

karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top