മൂന്നാറിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു : രണ്ട് മരണം

മൂന്നാറിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. മുന്നാർ പോതമേട്ടിലാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ആളുകൾ അറിഞ്ഞത്. അതുകൊണ്ട് തന്നെ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വൈകി. കല്ലാർ ടണലിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധൻ (60) എന്നിവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു ഗുരുതരമായ പരുക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി 12 മണിയോടെ അതുവഴിപോയ ആളുകളാണ് കൊക്കയിൽ ഹെഡ്‌ലൈറ്റ് വെട്ടം കാണ്ട് മൂന്നാർ പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അപകടത്തെ കുറിച്ച് അറിയുന്നത്. രണ്ടു പേരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Story Highlights- Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here