നിർഭയ കേസ് : മാർച്ച് 3ന് പ്രതികളെ തൂക്കിലേറ്റും

നിർഭയ കേസിൽ പ്രതികളെ മാർച്ച് 3ന് തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ നിരന്തരം ശ്രമിക്കുന്നുവെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിർഭയയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. നേരത്തെ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനാണ് വിധിച്ചിരുന്നെങ്കിലും ഡൽഹി പട്യാല ഹൗസ് കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.

Story Highlights- Nirbhaya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top