മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. മുസ്ലിംലീഗ്കാര്‍ എല്ലാവരും തീവ്രവാദികള്‍ അല്ലെങ്കിലും ലീഗിനുള്ളില്‍ തീവ്രവാദികള്‍ ഉണ്ടന്നായിരുന്നു വി മുരളീധരന്റെ പരാമര്‍ശം. അലന്‍, താഹ വിഷയത്തില്‍ സിപിഐമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. സിഎഎ വിരുദ്ധ സമരം നയിക്കുന്നത് ലീഗ് തീവ്രവാദികളാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാക്കുകള്‍ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോഴായൊരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രതികരണം.
ലീഗിനകത്ത് തീവ്രവാദികള്‍ ഉണ്ടെന്നും എല്ലാവരും തീവ്രവാദികള്‍ ആണെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഷഹീന്‍ ബാഗ് സമരം തീവ്രവാദികളുടേത് ആണോ എന്ന ചോദ്യത്തിന് സമരക്കാര്‍ക്കിടയില്‍ ആരൊക്കെ ഉണ്ടെന്ന് തനിക്കറിയില്ലെന്നും അത് സുരേന്ദ്രന് അറിയാമെന്നും വി മുരളീധരന്‍ പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റ് ആണെന്ന് സമ്മതിച്ച സിപിഐമ്മിന് പിന്നെ എങ്ങനെ കേസ് എന്‍ ഐഎ അന്വേഷിക്കരുതെന്ന് പറയുമെന്നും മന്ത്രി ചോദിച്ചു. കെ സുരേന്ദ്രന്റെ തീവ്രവാദ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. സമരം ചെയ്യുന്നത് ബിജെപിക്കാര്‍ ആണെന്ന തെറ്റിദ്ധാരണയായിരിക്കും പരാമര്‍ശത്തിന് കാരണമെന്നായിരുന്നു യൂത്ത് ലീഗിന്റെ പ്രതികരണം.
Story Highlights: V Muraleedharan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here