കാറുകളുടെ മത്സര ഓട്ടത്തിനിടെ അപകടം; മൂന്ന് പേർക്ക് പരുക്ക്

കാറുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. അടൂർ എം സി റോഡിലാണ് മത്സര ഓട്ടത്തിനിടയിൽ അപകടമുണ്ടായത്. സംഭവത്തിൽ ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടൂർ എം. സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. രണ്ട് കാറുകൾ തമ്മിലുള്ള മത്സര ഓട്ടമാണ് അപകടത്തിൽ കലാശിച്ചത്. അപകടത്തിൽ ഒരു കാറും ഓട്ടോയും ബൈക്കും അപകടത്തിൽ തകർന്നു. കാറുകളുടെ മത്സര ഓട്ടത്തിനിടെ പരുക്കേറ്റ ബൈക്ക് യാത്രികൻ പെരിങ്ങനാട് സ്വദേശി മധുസദനൻ ഓട്ടോ യാത്രികൻ രാജു ഓട്ടോ ഡ്രൈവർ നിഖിൽ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കാർ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ഒരു കാറ് വടക്കടത്തുകാവ് സ്വദേശിയുടെയാണ്. മത്സര ഓട്ടം നടത്തിയ മറ്റൊരു കാറിനെ കുറിച്ച് ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Accident in mc road 3 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here