Advertisement

അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി കണ്ണൂരിലെത്തിച്ചു

February 18, 2020
1 minute Read

എപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി കണ്ണൂരിലെത്തിച്ചു. അലൻ പഠിക്കുന്ന പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണ് പരീക്ഷ. തൃശൂർ വിയൂരിലെ അതീവ സുരക്ഷ ജയിലിൽ റിമാൻഡിൻ കഴിയുന്ന അലനെ പ്രത്യേക വാഹനത്തിലാണ് പരീക്ഷ എഴുതാൻ കൊണ്ടുവന്നത്.

രണ്ടാം സെമസ്റ്റർ നിയമ പരീക്ഷയാണ് എഴുതുന്നത്. പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച് വിയൂരിലേക്ക് കൊണ്ടു പോകും. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകൾ. പരീക്ഷ എഴുതാൻ തടസമില്ലെന്ന് ഹൈക്കോടതിയും സർവകലാശാലയും നിലപാട് എടുത്തതോടെയാണ് അലനെ കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

Story highlight: Alan shuhaib, exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top