Advertisement

‘അമേരിക്കാസ് ഗോട് ടാലന്റി’ൽ ജേതാക്കളായി ഇന്ത്യൻ ഡാൻസ് ട്രൂപ്പ്:വീഡിയോ

February 18, 2020
Google News 2 minutes Read

ലോകപ്രശസ്ത്ര ടാലൻ്റ് ഷോ ആയ ‘അമേരിക്കാസ് ഗോട് ടാലൻ്റി’ൽ ജേതാക്കളായി ഇന്ത്യൻ ഡാൻസ് ട്രൂപ്പായ വി. അൺബീറ്റബിൾ. തിങ്കളാഴ്ച നടന്ന ഫിനാലെയിലാണ് ഇന്ത്യൻ സംഘം കിരീടം ചൂടിയത്. നേരത്തെ, രജനികാന്ത് നായകനായി പുറത്തിറങ്ങിയ പേട്ട എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ‘മരണ മാസ്’ ഇവർ അമേരിക്കാസ് ഗോട് ടാലന്റിൽ അവതരിപ്പിച്ചിരുന്നു.

വി. അൺബീറ്റബിൾ, ഡ്യുവോ ട്രാൻസൻഡ് എന്നീ ടീമുകളാണ് ഫൈനലിൽ പോരടിച്ചത്. 10 പേരുമായി തുടങ്ങിയ ഫിനാലെ രണ്ടിലേക്ക് എത്തുകയായിരുന്നു. ഷോ അവതാരകനും നടനുമായ ടെറി ക്രൂ ജേതാക്കളെ പ്രഖ്യാപിക്കുമ്പോൾ ഇവർ പരസ്പരം കൈകോർത്ത് പിടിച്ചിരിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നു ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് നിന്നു. ടെറി ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചപ്പോൾ കാണികളും ജഡ്ജസുകളും ഗ്രൂപ്പ് അംഗങ്ങളുമൊക്കെ സന്തോഷക്കണ്ണീർ പൊഴിച്ചു. ഗ്രൂപ്പ് അംഗങ്ങളിൽ ചിലർ നിലത്ത് വീണു. മറ്റു ചിലർ തുള്ളിച്ചാടി പരസ്പരം കെട്ടിപ്പുണർന്നു. സൈമൺ കോവൽ, ഹൊവീ മാൻഡൽ, ഹെയ്ദി ക്ലം, അലീഷ ഡിക്സൺ എന്നീ ജഡ്ജസ് അവരെ എഴുന്നേറ്റു നിന്ന് ആദരിച്ചു. അമേരിക്കയിലുടനീളമുള്ള ആളുകൾ നടത്തിയ വോട്ടിംഗിലൂടെയാണ് ചാമ്പ്യന്മാരെ തിരഞ്ഞെടുത്തത്.

സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നാണ് ഗ്രൂപ്പ് അംഗങ്ങളെല്ലാം ഷോയിൽ പങ്കെടുക്കാനെത്തിയത്. ട്രൂപ്പിൻ്റെ പേരിലുള്ള ‘വി’ മുൻപ് മരണപ്പെട്ട വികാസ് എന്ന ടീം അംഗത്തിനുള്ള ആദരവാണ്. 2013ൽ നടന്ന ഒരു പരിപാടിക്കിടെ അപകടമുണ്ടായി വികാസിൻ്റെ കഴുത്തിനു താഴേക്ക് തളർന്നിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഇദ്ദേഹം മരണപ്പെട്ടത്.

Story Highlights: Americas got talent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here