മകനൊപ്പം അച്ഛനും വൃക്ക രോഗം; നിസഹായാവസ്ഥയിൽ കുടുംബം

ഇളയ മകൻ വൃക്ക രോഗത്തിൽ ബുദ്ധിമുട്ടുന്നതിനിടെ തന്റെ ഇരുവൃക്കകളും തകരാറിലാണ് എന്ന തിരിച്ചറിവിൽ ഞെട്ടിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് ഷാഫിയാണ് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്നത്. നിത്യവൃത്തിക്ക് പോലും വകയില്ലാത്ത കുടുംബം വൃക്ക മാറ്റിവെക്കാനുള്ള ലക്ഷങ്ങൾക്കായി സുമനസുകളുടെ സഹായം കാത്തിരിപ്പാണ്.

ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷാഫിയുടെ മൂന്ന് മക്കളിൽ ഇളയവനായ ആറുവയസുകാരൻ മുഹമ്മദ് അൽഫാസിന് ജനിച്ച നാൾ മുതൽ ഒരു വൃക്ക മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ആ ദുഃഖത്തിൽ കഴിയുന്നതിനിടെയാണ് കുടുംബനാഥനായ ഷാഫിയുടെ ഇരുവൃക്കകളും തകരാറിലാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ഓട്ടോ ഓടിക്കാൻ പോകാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന ഷാഫി നിത്യവൃത്തിക്കായി പിന്നീട് കുറച്ചുനാൾ ലോട്ടറി കച്ചവടം നടത്തി. രോഗാവസ്ഥ മൂർച്ഛിക്കുകയും വൃക്ക മാറ്റിവയ്ക്കൽ അടിയന്തരമായി മാറുകയും ചെയ്തതോടെ അതിനും പോകാൻ കഴിയാത്ത അവസ്ഥയാണ്.

പരിചരണത്തിനായി എപ്പോഴും കൂടെയുണ്ടാവണം എന്നതിനാൽ ഭാര്യ ഷംലക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. വൃക്ക മാറ്റിവയ്ക്കാൻ ഇനിയും വൈകരുത് എന്നാണ് ഡോക്ടർമാരുടെ നിർദേശം. പക്ഷേ അതിന് 25 ലക്ഷത്തോളം രൂപ ചെലവ് വരും.

സുമനസുകൾ ബന്ധപ്പെടുക;

മുഹമ്മദ് ഷാഫി
അക്കൗണ്ട് നമ്പർ: 6847925408
ഐഎഫ്എസ്‌സി കോഡ്: IDIB000A175
ബാങ്ക്: ഇന്ത്യൻ ബാങ്ക്
ഫോൺ: 9847262383

kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top