തിരൂരിൽ കുട്ടികൾ മരിച്ച സംഭവം; ദുരൂഹതയുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ പറയാനാകൂ; ഡിവൈഎസ്പി

മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ പറയാനാകൂ എന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി സുരേഷ് ബാബു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. രാവിലെ മറവ് ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് ഇന്ന് തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഒമ്പത് വർഷത്തിനിടെ മരിച്ചത് ആറ് കുട്ടികൾ; മലപ്പുറത്തെ നടുക്കി ദുരൂഹ മരണങ്ങളുടെ പരമ്പര
തറമ്മൽ റഫീഖ്- സബ്ന ദമ്പതികളുടെ മക്കളാണ് ഒമ്പത് വർഷത്തിനിടെ മരിച്ചത്. ഇതിൽ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണുള്ളത്. അഞ്ച് കുട്ടികൾ മരിച്ചത് ഒരു വയസിൽ താഴെ പ്രായമുള്ളപ്പോഴാണ്, ഒരു കുട്ടി മരിച്ചത് നാലര വയസിലും. ഇന്ന് രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. 93 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് ഇന്ന് മരിച്ചത്.
കുട്ടികളുടെ മരണത്തിൽ ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. എല്ലാ മൃതദേഹങ്ങളും സംസ്‌കരിച്ചത് പോസ്റ്റ്‌മോർട്ടം നടത്താതെയാണ്. കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നുമാണ് ബന്ധുക്കളുടെ പ്രതികരണം.
mysterious child deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here