സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണി പൂര്‍ത്തിയായ 10 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ മന്ദിരോദ്ഘാടനവും 10 ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചു.

മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനാണ് 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഓഫീസുകള്‍ പുതുക്കിപണിയാനും വാടകക്കെട്ടിടങ്ങളിലുള്ളവയ്ക്ക് പുതിയ കെട്ടിടം പണിയാനും തീരുമാനിച്ചത്. ഇതിനായി 48 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും മൂന്നു രജിസ്‌ട്രേഷന്‍ കോംപ്ലക്‌സുകള്‍ക്കുമായി കിഫ്ബി വഴി 100 കോടി രൂപ അനുവദിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പയ്യോളി, മലപ്പുറം തേഞ്ഞിപ്പലം, താനൂര്‍, കല്‍പകഞ്ചേരി, കുറ്റിപ്പുറം, പാലക്കാട്ട് ചെര്‍പ്ലശേരി, തൃശൂര്‍ കുന്നംകുളം, അക്കിക്കാവ് എന്നിവിടങ്ങളിലെ പുതിയ ഓഫീസ് മന്ദിരങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായി 8.62 കോടി രൂപയാണ് ചെലവ്. കോട്ടയം ജില്ലയിലെ കോട്ടയം രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ്, തൃശൂരില്‍ മുണ്ടൂര്‍, കോഴിക്കോട്ട് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ്, വെസ്റ്റ്ഹില്‍, ചാത്തമംഗലം, അഴിയൂര്‍, വില്യാപ്പള്ളി, ഫറോക്, കണ്ണൂരില്‍ ഇരിട്ടി, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പുതിയ മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഇതിനായി 15.69 കോടി രൂപയാണ് ചെലവ്.

Story Highlights: Cm Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top