Advertisement

കൊറോണ: തൃശൂരിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ഏറ്റവും ഒടുവിലെ സാമ്പിൾ പരിശോധനാ ഫലവും നെഗറ്റീവ്

February 19, 2020
1 minute Read

തൃശൂരിൽ കൊറോണ ബാധിച്ച് ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ ഏറ്റവും ഒടുവിലെ സാമ്പിൾ പരിശോധനാ ഫലവും നെഗറ്റീവ്. നിലവിലെ സാഹചര്യം വിശകലനം ചെയ്യാൻ മെഡിക്കൽ ബോർഡ് നാളെ യോഗം ചേരും.

രാജ്യത്ത് ആദ്യം കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ടയാൾ ചികിത്സയിൽ കഴിയുന്നത് തൃശ്ശൂരിലാണ്. ഇവരുടെ രക്ത സാമ്പിളുകളുടെ ഏറ്റവും ഒടുവിലുള്ള പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ആശുപത്രിയിൽ നിന്നു വിടുതൽ നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ മെഡിക്കൽ ബോർഡ് നാളെ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം ചർച്ച ചെയ്യും.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മൂന്നു പേരും ജനറൽ ആശുപത്രിയിൽ ഒരാളും അടക്കം നാല് പേരാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 175 പേർ തൃശൂർ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രണ്ട് സാംപിളുകളാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിന്ന് പരിശോധനക്കായി അയച്ചത്.

അതേ സമയം, കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 2222 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 425 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ 420 സാമ്പിളുകളുടെ ഫലം നെഗറ്റിവ് ആണ്. 59 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Story Highlights: Corona virus test result negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top