മാറ്റിയോ മെസിയാണ് തന്റെ കാമുകനെന്ന് ഫാബ്രിഗാസിന്റെ മകള്‍ കാപ്രി

ലയണല്‍ മെസിയുടെ രണ്ടാമത്തെ മകനാണ് തന്റെ കാമുകനെന്ന് സഹതാരം ഫാബ്രിഗാസിന്റെ മകള്‍ കാപ്രി. നാലുവയസുകാരി കാപ്രി തന്റെ കാമുകന്‍ മാറ്റിയോ മെസിയാണെന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കിരിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇളയ മകനാണ് മാറ്റിയോ.

ഫാബ്രിഗാസിന്റെ ഭാര്യ ഡാനിയേല തന്നെയാണ് മകള്‍ കാപ്രിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചത്. അഞ്ചാം വയസിലേക്ക് കടക്കാനൊരുങ്ങുന്ന കാപ്രിക്ക് കാമുകനുണ്ടോ എന്നായിരുന്നു അമ്മ ഡാനിയേലയുടെ ചോദ്യം. കാമുകനുണ്ടെന്നും അവന്റെ പേര് മാറ്റിയോ എന്ന് ആണെന്നും കാപ്രി മറുപടി പറയുന്ന വീഡിയോയാണ് ഡാനിയേല പങ്ക് വച്ചത്. എന്നാല്‍ കാമുകനൊക്കെ മുപ്പത്ത് വയസിന് ശേഷം മാത്രം മതി എന്നായിരുന്നു ഫാബ്രിഗാസിന്റെ മറുപടി കമന്റ്. ലാ മാസിയയിലെ സഹതാരങ്ങളും ഉറ്റ സുഹൃത്തുകളുമാണ് മെസിയും ഫാബ്രിഗാസും. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുളളത്. മെസിയുടെ ഭാര്യ അന്റോണല്ലെയും ഫാബ്രിഗാസിന്റെ ഭാര്യ ഡാനിയേല സീമാനും കൂട്ടുകാരികളാണ്.

 

View this post on Instagram

 

she is 4 nearly turning 5 or 15 🤦🏻‍♀️ and she has a boyfriend 🤷🏻‍♀️

A post shared by Daniella Semaan Fabregas (@daniellasemaan) on

Story Highlights-   Fabregas’ daughter Capri, Matteo Messi, Lionel Messiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More