സിനിമാ മോഹി, എഴുതി പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റുമായി കാണാതായി; നൗഷാദിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

യുവാവിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം. കണ്ണൂര്‍ സ്വദേശിയായ നൗഷാദിനെയാണ് കാണാതായത്. കണ്ണൂര്‍ മയ്യില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നൗഷാദിനെ തിരയുന്നുണ്ട്. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയും നൗഷാദിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശി നൗഷാദിനെ കാണാതായ വിവരം സഹോദരിയും എഴുത്തുകാരിയുമായ ഷെമിയാണ് പറഞ്ഞതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമാ മോഹവുമായി എഴുതി പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റുമായി 2017 ലാണ് നൗഷാദിനെ കാണാതായത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാ രചനയില്‍ സമ്മാനം നേടിയ നൗഷാദിന്റെ വലിയ ഒരു സ്വപ്നമായിരുന്നു സിനിമ. നൗഷാദ് ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കണ്ടെത്താന്‍ സഹായം തേടുകയാണ് അദ്ദേഹത്തിന്റെ കുടുംബമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +919150467174 എന്ന വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍ +919633888916. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ : 0460 2274000

Story Highlights: k k shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top