Advertisement

പൊലീസ് സേനയിലെ ക്രമക്കേട്: ആഭ്യന്തര സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

February 19, 2020
Google News 1 minute Read

സിഎജി റിപ്പോർട്ടിലെ പൊലീസിനെതിരായ പരാമർശങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. മുഖ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറുക. ചട്ടവിരുദ്ധമായി ഡിജിപി പ്രവർത്തിച്ചിട്ടുണ്ടോ എന്നാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക . റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കും വന്നേക്കും.

അതേസമയം, ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണത്തോട് പ്രതിപക്ഷത്തിന് വിയോജിപ്പാണ് .സി ബി ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നിലപാട്.

ഇന്നലെയാണ് നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് സമിതിക്ക് വിശദീകരണം നൽകുന്നതിന് മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

സിഎജി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പൊലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്. ഇക്കാര്യത്തിൽ ബെഹ്‌റക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

Story Highlights- Home Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here