Advertisement

ബംഗളൂരുവിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി

February 19, 2020
1 minute Read

ഇലക്ട്രിക്കൽ വാഹനങ്ങളുടെ കാലം തെളിഞ്ഞുവെന്ന് പറയാം…ബംഗളൂരുവിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ ഇവി ബാറ്ററികളുടെ ഉത്പാദം കൂടുമെന്നാണ് റിപ്പോർട്ട്.

ബംഗളൂരുവലെ മാണ്ഡ്യയിലാണ് 14,100 ടൺ ലിഥിയം ശേഖരം കണ്ടെത്തിയത്. ഇന്ത്യയുടെ അറ്റോമിക്ക് എനർജി കമ്മീഷന്റെ അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഗവേഷകരാണ് ശേഖരം കണ്ടെത്തിയത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിർമിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹമാണ് ലിഥിയം.

‘0.5*5 കിമി പരന്ന് കിടക്കുന്ന  ഭൂമിയിൽ 14,100 ടൺ ലിഥിയമാണ് ഉള്ളത്.’-റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലോകത്തിന്റെ പല ദിക്കുകളിൽ നിന്നുള്ള ലിഥിയം ശേഖരത്തിന്റെ അളവ് വച്ചുനോക്കുമ്പോൾ മാണ്ഡ്യയിലേത് കുറവാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാറ്ററി ടെക്‌നോളജി വിദഗ്ധൻ മുനിചന്ദ്രയ്യ പറഞ്ഞു. ചിലെയിൽ 8.6 മില്യൺ ടൺ ലിഥിയം ശേഖരമാണ് ഉള്ളത്. ഓസ്‌ട്രേലിയയിൽ 2.8 മില്യണും, അർജന്റീനയിൽ 1.7 മില്യണും പോർച്ചുഗലിൽ അറുപതിനായിരവും ടൺ ലിഥിയമാണ് ഉള്ളത്.

നിലവിൽ ഇന്ത്യ ലിഥിയം ഇറക്കുമതി ചെയ്യുകയാണ് പതിവ്. 2017ൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 384 മില്യൺ ഡോളർ വിലമതിക്കുന്ന ലിഥിയമാണ്. കഴിഞ്ഞ വർഷം ഈ തുക 1.2 ബില്യൺ ഡോളറിലേക്ക് ഉയർന്നിരുന്നു.

Story Highlights –

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top