പെപ്‌സി കമ്പനി അടച്ചിടാൻ ഉത്തരവ്

പെപ്‌സി കമ്പനി അടച്ചിടാൻ ഉത്തരവ്. കമ്പനി മൂന്ന് മാസത്തേക്ക് അടച്ചിടണമെന്ന് കാണിച്ച് പാലക്കാട് കഞ്ചിക്കോട്ടെ പുതുശ്ശേരി ഗ്രാമപഞ്ചായത്താണ് നോട്ടിസ് നൽകിയത്. നോട്ടിസിന്റെ പകർപ്പ് 24ന് ലഭിച്ചു. നോട്ടിസ് ഇന്ന് തന്നെ പെപ്‌സിക്ക് കൈമാറും.
കമ്പനിയുടെ അമിത ജല ഉപയോഗം കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് മുതൽ മൂന്ന് മാസത്തേക്ക് പെപ്‌സി കമ്പനിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവിട്ടത്.
പ്രതിദിനം ആറ് ലക്ഷത്തിലധികം ലിറ്റർ വെള്ളം കമ്പനിക്ക് അകത്തുള്ള കുഴൽ കിണറിൽ നിന്ന് ഉപയോഗിക്കുന്നതായി പഞ്ചായത്ത് കണ്ടെത്തി. കുഴൽകിണറിൽ നിന്ന് അനിയന്ത്രിതമായി വെള്ളം എടുക്കുന്നതുമൂലം പരിസരപ്രദേശങ്ങളിലെ കിണറുകളിലോ, കുഴൽ കിണറുകളിലോ വെള്ളം ഇല്ല. കടുത്ത വരൾച്ചയിലേക്കാണ് പ്രദേശം നീങ്ങുന്നതെന്ന് പഞ്ചായത്ത് നൽകിയ നോട്ടിസിൽ പറയുന്നു. ഇതിന് പുറമെ മഴയും കുറയുന്നതും സ്ഥിതിഗതികൾ വഷളാക്കും.
Story Highlights- Pepsi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here