Advertisement

ബിജെപി എംല്‍എയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ പീഡനപരാതി ; ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

February 19, 2020
1 minute Read

ഉത്തര്‍പ്രദേശില്‍ ബിജെപി എംല്‍എക്കെതിരെ യുവതിയുടെ പീഡനപരാതി. ഭാദോഹി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കും ബന്ധുകളായ ആറ് പേര്‍ക്കും എതിരെയാണ് യുവതി പരാതി നല്‍കിയത്. എംഎല്‍എയുടെ അനന്തരവന്‍ വിവാഹ വാഗ്ദാനം നല്‍കി ആറ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ഭാദോഹി എസ്പി രാംഭദന്‍ സിംഗ് പറഞ്ഞു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രവീന്ദ്ര വര്‍മയ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

അതേസമയം, ആരോപണത്തെ തള്ളി രവീന്ദ്രനാഥ് ത്രിപാഠി രംഗത്തെത്തി. രാഷ്ട്രീയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നില്ലെന്ന് എംഎല്‍എ പറഞ്ഞു.

 

Story Highlights- rape case, against BJP MLA and relatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top