ഷഹീന്‍ ബാഗ് ; സുപ്രിംകോടതി മധ്യസ്ഥസംഘത്തിന്റെ ചര്‍ച്ച നാളെയും തുടരും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരോട് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം നാളെയും ചര്‍ച്ച തുടരും. ഷഹീന്‍ ബാഗ് പ്രതിഷേധക്കാരെ സന്ദര്‍ശിച്ചതിന് ശേഷം മധ്യസ്ഥസംഘത്തിലെ സാധന രാമചന്ദ്രനാണ് ചര്‍ച്ച നാളെയും തുടരുമെന്ന് വ്യക്തമാക്കിയത്.

‘ഞങ്ങള്‍ അവരെ കണ്ടു, അവര്‍ക്ക് പറയാനുള്ളത് കേട്ടു. നളെയും ചര്‍ച്ച തുടരേണ്ടതുണ്ടോ എന്ന്് ഞങ്ങള്‍ അവരോട് ചോദിച്ചു. വേണെമെന്ന് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് നാളെയും ചര്‍ച്ച തുടരും’ സാധന രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘാംഗങ്ങളായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും ഇന്നാണ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍
സമരപ്പന്തലിലെത്തിയത്. ഇവര്‍ സമരക്കാരുമായി തുറന്ന ചര്‍ച്ച നടത്തി.

സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി സമരം ചെയ്യുന്നത് ശരിയാണോ എന്ന് സാധന രാമചന്ദ്രന്‍ സമരക്കാരോട് ചോദിച്ചു. യാത്രക്കാര്‍ക്ക് സമരം ബുദ്ധിമുട്ടുണ്ടാക്കുന്നു. രോഗികളുമായി പോകാന്‍ ആംബുലന്‍സുകള്‍ക്ക് തടസം നേരിടുന്നു. മാധ്യമങ്ങളെ ഒഴിവാക്കി ചര്‍ച്ചയാകാമെന്ന് സാധന രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്ന് സമരക്കാര്‍ പ്രതികരിച്ചു.

ഇനി നാല് ദിവസമേ മുന്നിലുള്ളൂവെന്നും പരമാവധി വേഗം പരിഹാരം കാണണമെന്നും സാധന രാമചന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ മാറാതെ ചര്‍ച്ച നടത്താനാവില്ലെന്നും സാധന രാമചന്ദ്രന്‍ നിലപാടെടുത്തു, മധ്യസ്ഥ സംഘം നിലപാടിലുറച്ച് നിന്നതോടെ മാധ്യമങ്ങളെ പുറത്തിറക്കി ചര്‍ച്ച ആരംഭിച്ചു. ഒരു ദിവസം കൊണ്ട് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെന്നും നാളെയു ചര്‍ച്ച തുടരുമെന്നും പ്രതിഷേധക്കാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സാധന രാമചന്ദ്രന്‍ പറഞ്ഞു.

Story Highlights- Supreme Court, mediation panel, debate will continue tomorrow, Shaheen Bag

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top