കൊല്ലത്ത് ഫ്രൂട്ട്‌സ് കട ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം അഞ്ചലില്‍ ഫ്രൂട്ട്‌സ് കട ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആസിഡ് ഒഴിച്ചത്. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അഫ്‌സല്‍ ഫ്രൂട്ട്‌സ് എന്ന കടയുടെ ഉടമ ഉസ്മാന് നേരെയാണ് ആക്രമണമുണ്ടായത്.

ആസിഡ് ആക്രമണത്തില്‍ ഉസ്മാന്റെ മുഖത്തിനും കണ്ണിനും സാരമായി പരുക്കേറ്റു. തന്റെ ബന്ധുക്കള്‍ കൂടിയായ കുളത്തുപ്പുഴ സ്വദേശികളായ ഷാജഹാന്‍, നാസര്‍, നിസാര്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഉസ്മാന്‍ പൊലീസിന് മൊഴി നല്‍കി.

കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: Acid Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top