ഇരുപത് വര്‍ഷം മുന്‍പ് കാണാതായ മകനെ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ അല്‍ ഖിനൈസി കുടുംബം

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സൗദിയിലെ അല്‍ ഖിനൈസി കുടുംബം. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയ സംഭവം രാജ്യത്തെ പിടിച്ച് കുലുക്കിയിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൃദയ സ്പര്‍ശിയായ വൈകാരിക രംഗങ്ങള്‍ക്കാണ് സൗദി പൗരന്‍ അലി അല്‍ ഖിനൈസിയുടെ കുടുംബം സാക്ഷിയായത്. ജനിച്ച് മൂന്നാം മണിക്കൂറില്‍ കാണാതായ മകന്‍ മൂസയെ ഡിഎന്‍എ പരിശോധനയിലൂടെയാണ് മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയത്. തട്ടികൊണ്ടുപോയെന്ന് സംശയിക്കുന്ന സ്ത്രീക്ക് ഇപ്പോള്‍ 50 വയസുണ്ട്. ഇവര്‍ യുവാവിന് തിരിച്ചറിയല്‍ രേഖ നേടുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. ഇതോടെയാണ് സൗദിയില്‍ കോളിളക്കമുണ്ടാക്കിയ കേസിന് തുമ്പുണ്ടായത്. അപേക്ഷയോാൈപ്പം സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തി.
ഒരാഴ്ച മുന്‍പാണ് അലി അല്‍ ഖിനൈസിയുടെയും ഭാര്യയുടെയും ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കിയത്. യുവാവിന്റെ ഡിഎന്‍എ പരിശോധിച്ചതില്‍ ഇവരാണ് മാതാപിതാക്കളെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഖിനൈസി കുടുംബാംഗങ്ങളും നാട്ടുകാരും ആഘോഷപൂര്‍വം മൂസയെ വരവേറ്റു. അതേസമയം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ സംരക്ഷിക്കാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു എന്ന് കസ്റ്റഡിയിലുളള സ്ത്രീ പൊലീസിനോട് പറഞ്ഞു.
Story Highlights- Al Qinaisi family is happy to return to their missing son, twenty years ago
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here