എതിർ താരത്തിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച ഫുട്ബോളർക്ക് സസ്പെൻഷൻ

എതിർ താരത്തിൻ്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച ഫുട്ബോളർക്ക് സസ്പൻഷൻ. ഫ്രാൻസിലെ ഒരു അമച്വർ ഫുട്ബോൾ താരത്തെ അഞ്ചു കൊല്ലത്തേക്കാണ് സസ്പൻഡ് ചെയ്തത്. വടക്കു കിഴക്കൻ ഫ്രാൻസിലെ സോട്രിച്ച്, ടെർവിൽ എന്നീ ക്ലബുകൾ തമ്മിൽ നടന്ന മത്സരത്തിനു ശേഷമായിരുന്നു സസ്പൻഷനിലേക്ക് വഴി തെളിച്ച സംഭവം. സോട്രിച്ച് ക്ലബിലെ കളിക്കാരനാണ് സസ്പൻഷൻ ലഭിച്ചത്.
മത്സരത്തിനിടെ തന്നെ ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇരുവരെയും താക്കീത് ചെയ്ത റഫറി കളി തുടരാൻ അനുവാദം നൽകി. മത്സരം 1-1ന് സമനിലയിൽ കലാശിച്ചു. മത്സരത്തിനു ശേഷം ലോക്കർ റൂമിൽ വെച്ച് ആരംഭിച്ച തല്ല് കാർ പാർക്കിംഗ് ഏരിയയിൽ വെച്ച് ശക്തമായി. ഇരുവരെയും പിടിച്ചു മാറ്റാൻ ഇടയിൽ കയറിയ ടെർവിൽ കളിക്കാരൻ്റെ ജനനേന്ദ്രിയത്തിലാണ് സോട്രിച്ച് ക്ലബിൻ്റെ താരം കടിച്ചത്. 12 സ്റ്റിച്ചുകളാണ് താരത്തിൻ്റെ ജനനേന്ദ്രിയത്തിൽ ഇടേണ്ടി വന്നത്. കടി കൊണ്ട താരത്തിനെ ആറു മാസത്തേക്ക് വിലക്കുകയും ചെയ്തു. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ടെർവിൽ ടീമിന് ശിക്ഷയായി രണ്ടു പോയിൻറ് കുറക്കുകയും 200 യുറോ പിഴയിടുകയും ചെയ്തു. ഇരു ടീമുകളുടെയും രണ്ടാം പാദ മത്സരം മെയ് 17ന് നടക്കും.
കഴിഞ്ഞ നവംബർ 17നു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഫ്രഞ്ച് മാധ്യമമായ ലാ റിപ്പബ്ലിക് ലൊറെയ്ന്‍ കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തുവിട്ടത്.
Story Highlights: Soccer Player Bites Opponent’s Penis, Gets Banned 5 Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here